punjab

തിരുവനന്തപുരം: പഞ്ചാബിൽ ഭരണത്തിൽവന്ന ആം ആദ്മി പാർട്ടി പ്രതിമാസം വീടുകളിൽ ഉപയോഗിക്കുന്ന 300 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കിയപ്പോൾ, കേരളത്തിൽ തുടർഭരണത്തിന്റെ ഒന്നാംവർഷം ആഘോഷിക്കുന്ന ഇടതു സർക്കാർ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടാനുള്ള നീക്കത്തിലാണ്. പൊതുകടത്തിന്റെ കാര്യത്തിൽ ഏകദേശം ഒരേ അവസ്ഥയിലാണ് ഇരു സംസ്ഥാനങ്ങളും.

അവിടെ ജനസേവനം ലക്ഷ്യമാക്കുമ്പോൾ, ഇവിടെ കെ.എസ്.ഇ.ബിയിലെ ഭരണാനുകൂല സംഘടനയുടെ നേതാക്കൾ മാനേജ്മെന്റിനെ വരച്ചവരയിൽ നിറുത്താൻ സമരം നടത്തി സ്ഥാപനത്തെത്തന്നെ പ്രതിസന്ധിയിലാക്കുകയാണ്.

പഞ്ചാബിൽ കൂടുതൽ വൈദ്യുതി ഉപയോഗിച്ചാൽ 300 യൂണിറ്റ് കഴിഞ്ഞുള്ളതിന് തുക നൽകിയാൽ മതി. തമിഴ്നാട്ടിൽ എല്ലാ ഉപഭോക്താക്കൾക്കും 100 യൂണിറ്റ് വൈദ്യുതി സൗജന്യമാണ്. ഒരുലക്ഷം കർഷകർക്ക് വൈദ്യുതി പൂർണമായും സൗജന്യം. കേരളത്തിൽ

കാർഷിക വൈദ്യുതിക്കും മാസം 50 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്നവർക്കും താരിഫിൽ ചെറിയ ഇളവാണ് നൽകുന്നത്.

സൗജന്യ വൈദ്യുതി പദ്ധതി, പ്രവർത്തന ചെലവ് ഭീമമായി കുറയ്‌ക്കുമെന്നും ഖജനാവിന്റെ അധിക ബാദ്ധ്യത കുറവാണെന്നും പഞ്ചാബ് സർക്കാർ കണക്കുകൂട്ടുന്നു. വൈദ്യുതി മോഷണം, ബില്ലിലെ കള്ളക്കളി, എന്നിവയിലൂടെ വൻ വരുമാനനഷ്ടമാണ് വൈദ്യുതി കമ്പനികൾ നേരിടുന്നത്. സൗജന്യവൈദ്യുതി നൽകുമ്പോൾ മോഷണവും ബില്ലിലെ കള്ളക്കളിയും കുറയും. ഇതെല്ലാം കണ്ടുപിടിക്കാൻ കൂടുതൽ ജീവനക്കാർ വേണ്ടിവരില്ല. കാഷ് കൗണ്ടറുകളും കുറയും. ഇങ്ങനെ പ്രവർത്തനച്ചെലവ് കുറച്ചും വൈദ്യുതി വിതരണം ശാസ്ത്രീയമാക്കിയും നഷ്ടം കുറച്ച് അതിന്റെ നേട്ടം ജനങ്ങൾക്ക് നൽകുകയാണ് പഞ്ചാബിന്റെ ലക്ഷ്യം.ഇവിടെ തങ്ങളുടെ നേട്ടത്തിൽ മാത്രമാണ് ഉദ്യോഗസ്ഥർക്ക് ശ്രദ്ധ.

കേരളം:

Rs.2.94 ലക്ഷം കോടി

പൊതുകടം

........................................

Rs.4842കോടി :

300 യൂണിറ്റ്

സൗജന്യമാക്കിയാൽ

അധിക ബാദ്ധ്യത

..................................

90% വീടുകളിലെ

ഉപഭോഗം

300 യൂണിറ്റിൽ താഴെ

........................................

1,​03,61,608:

കേരളത്തില മൊത്തം

ഗാർഹിക ഉപഭോക്താക്കൾ

...................................................

96,12,636:

മുന്നൂറ് യൂണിറ്റിൽ താഴെ

ഉപയോഗിക്കുന്നവർ

......................................................................

Rs.5.95

ഒരു യൂണിറ്റിന് ഈടാക്കുന്ന

ശരാശരി നിരക്ക്

*********************************

പഞ്ചാബ്:

Rs.3 ലക്ഷം കോടി:

പൊതുകടം

............................

Rs.5000കോടി

300 യൂണിറ്റ്

സൗജന്യമാക്കിയാൽ

അധിക ബാദ്ധ്യത

എ​ല്ലാ​വ​രും
സ​ഹ​ക​രി​ച്ചാൽ
വ​ഴി​യു​ണ്ട്

പ​ഞ്ചാ​ബി​ലേ​തു​പോ​ലെ​ ​സൗ​ജ​ന്യ​ ​വൈ​ദ്യു​തി​ ​ന​യ​പ​ര​മാ​യി​ ​തീ​രു​മാ​നി​ക്കേ​ണ്ട​ ​കാ​ര്യ​മാ​ണ്.​ ​പു​തി​യ​ ​ജ​ല​വൈ​ദ്യു​തി​ ​പ​ദ്ധ​തി​ക​ളെ​ ​പി​ന്തു​ണ​യ്ക്കാ​ൻ​ ​പ​രി​സ്ഥി​തി​ ​വാ​ദി​ക​ളും​ ​രാ​ത്രി​കാ​ല​ ​ഉ​പ​ഭോ​ഗം​ ​കു​റ​യ്ക്കാ​ൻ​ ​ജ​ന​ങ്ങ​ളും​ ​സു​താ​ര്യ​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​വൈ​ദ്യു​തി​ബോ​ർ​ഡ് ​ജീ​വ​ന​ക്കാ​രും​ ​ത​യ്യാ​റാ​യാ​ൽ​ ​വൈ​ദ്യു​തി​ ​നി​ര​ക്ക് ​കു​റ​യ്ക്കാം.
ഇ​പ്പോ​ൾ,​ജ​ന​ങ്ങ​ളും​ ​ബോ​ർ​ഡി​ലെ​ ​ജീ​വ​ന​ക്കാ​രും​ ​സ​ഹ​ക​രി​ച്ചാ​ൽ​ ​പ​ക​ൽ​ ​നി​ര​ക്ക് ​കു​റ​യ്ക്കാം.​രാ​ത്രി​ 300​ ​മെ​ഗാ​വാ​ട്ടി​ന്റെ​ ​കു​റ​വു​ണ്ട്.​ ​ഇ​ത് ​വ​ൻ​വി​ല​ ​കൊ​ടു​ത്ത് ​വാ​ങ്ങേ​ണ്ടി​വ​രു​ന്നു.​ ​ഇ​തി​ൽ​ 60​ ​മെ​ഗാ​വാ​ട്ട് ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​ഞ്ഞി​ട്ടു​ണ്ട്.​ ​കൂ​ടു​ത​ൽ​ ​ജ​ല​വൈ​ദ്യു​തി​ ​പ​ദ്ധ​തി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ​ 200​ ​മെ​ഗാ​വാ​ട്ട് ​ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​ഇ​ടു​ക്കി​യി​ലെ​ ​വൈ​ദ്യു​തി​ക്ക് 52​പൈ​സ​യാ​ണ് ​യൂ​ണി​റ്റ് ​ചാ​ർ​ജ്ജ്.
-​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി,
വൈ​ദ്യു​തി​ ​വ​കു​പ്പ് ​മ​ന്ത്രി