train

തിരുവനന്തപുരം:തൃശൂർ റെയിൽവേ യാർഡിലേയും എറണാകുളത്തേയും ട്രാക്ക് നന്നാക്കുന്നതിനാൽ മേയ് ഒന്നു വരെ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

എറണാകുളത്തു നിന്നുള്ള ഷൊർണ്ണൂർ മെമു 18,20,22,25 തീയതികളിലും ഗുരുവായൂരിലേക്കുള്ള പാസഞ്ചർ എക്സ്പ്രസും കോട്ടയത്തുനിന്ന് നിലമ്പൂരിലേക്കുള്ള എക്സ്പ്രസും 22,23,25,29,മേയ് 1 തീയതികളിലും റദ്ദാക്കി.

കണ്ണൂരിൽ നിന്നുള്ള എറണാകുളം ഇന്റർസിറ്റി 22,25,30,മേയ് 1 ദിവസങ്ങളിൽ ആലുവയിലും 23,29 ദിവസങ്ങളിൽ എറണാകുളം ടൗണിലും യാത്ര നിറുത്തും.ചെന്നൈ എഗ്മൂറിൽ നിന്നുള്ള ഗുരുവായൂർ എക്സ്പ്രസ് 23,25ദിവസങ്ങളിൽ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.ടാറ്റാ നഗറിൽ നിന്ന് എറണാകുളത്തേക്കുള്ള ദ്വൈവാര എക്സ്പ്രസ് 24ന് എറണാകുളം ടൗണിൽ നിറുത്തും.

18,20 ദിവസങ്ങളിൽ മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്കുളള എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി 3.50നും കന്യാകുമാരിയിൽ നിന്നുള്ള ഐലണ്ട് എക്സ്പ്രസ് രണ്ടുമണിക്കൂർ വൈകി 12.10നും എറണാകുളത്തുനിന്നുളള പൂന പ്രതിവാര എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി രാത്രി 8.50നും തിരുവനന്തപുരത്തു നിന്നുള്ള കണ്ണൂർ ജനശതാബ്ദി 1.40 മണിക്കൂർ വൈകി വൈകിട്ട് 4.30നും തിരുവനന്തപുരത്തുനിന്നുള്ള നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് രണ്ടു ണിക്കൂർ വൈകി വൈകിട്ട് 4.40നും പുറപ്പെടും.

22,23,25,29 ദിവസങ്ങളിൽ കൊച്ചുവേളിയിൽ നിന്നുള്ള മൈസൂർ എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി വൈകിട്ട് 6.15നും കന്യാകുമാരിയിൽ നിന്ന് ശ്രീമാത വൈഷ്ണോദേവി കത്ര ഹിമസാഗർ പ്രതിവാര എക്സ്പ്രസ് 22,29 ദിവസങ്ങളിൽ ഒന്നര മണിക്കൂർ വൈകി വൈകിട്ട് 3.45നും കൊച്ചുവേളിയിൽ നിന്നുള്ള ശ്രീഗംഗാനഗർ പ്രതിവാര എക്സ്പ്രസ് 23ന് മൂന്ന് മണിക്കൂർ വൈകി വൈകിട്ട് 6.45നും തിരുവനന്തപുരത്തുനിന്നുള്ള ഷാലിമാർ ദ്വൈവാര എക്സ്പ്രസ് 23ന് ഒരു മണിക്കൂർ വൈകി വൈകിട്ട് 5.55നും എറണാകുളത്തു നിന്നുള്ള കണ്ണൂർ ഇന്റർസിറ്റി 24,26 ദിവസങ്ങളിൽ അര മണിക്കൂർ വൈകി രാവിലെ ആറരയ്ക്കും ചെന്നൈയിൽ നിന്നുള്ള തിരുവനന്തപുരം സൂപ്പർഫാസ്റ്റ് 23,26 ദിവസങ്ങളിൽ ഒന്നര മണിക്കൂർ വൈകി വൈകിട്ട് 4.50നും മംഗലാപുരത്തു നിന്നുള്ള മലബാർ എക്സ്പ്രസ് 23,26 ദിവസങ്ങളിൽ 1.10 മണിക്കൂർ വൈകി വൈകിട്ട് 7.25നും നിസാമുദ്ദീനിൽ നിന്നും 22നുള്ള സ്വർണ്ണജയന്തി എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി രാവിലെ 7.10നും തിരുവനന്തപുരത്തു നിന്നും 25നുള്ള വേരാവൽ പ്രതിവാര എക്സ്പ്രസ് മൂന്ന് മണിക്കൂർ വൈകി വൈകിട്ട് 6.45നും എറണാകുളത്തു നിന്നുള്ള പൂനെ ദ്വൈവാര എക്സ്പ്രസ് 26ന് ഒരു മണിക്കൂർ വൈകി രാവിലെ 6.15നും മേയ് ഒന്നിന് എറണാകുളത്തു നിന്ന് അജ്മീറിലേക്കുള്ള മരുസാഗർ എക്സ്പ്രസ് മൂന്ന് മണിക്കൂർ വൈകി രാത്രി 11.25നും കൊച്ചുവേളിയിൽ നിന്ന് മൈസൂരിലേക്കുള്ള എക്സ്പ്രസ് മെയ് ഒന്നിന് ഒരുമണിക്കൂർ വൈകി വൈകിട്ട് 5.45നും മേയ് ഒന്നിന് എറണാകുളത്തുനിന്ന് മുംബയിലേക്കുള്ള തുരന്തോ എക്സ്പ്രസ് ഒരു മണിക്കൂർ വൈകി രാത്രി 9.30നും പുറപ്പെടും.

30ന് കൊച്ചുവേളിയിൽ നിന്നുള്ള ശ്രീഗംഗാനഗർ എക്സ്പ്രസ്,തിരുവനന്തപുരത്തു നിന്നുള്ള ചെന്നൈ സൂപ്പർഫാസ്റ്റ് , കൊച്ചുവേളിയിൽ നിന്നുള്ള ബാനസവാഡി ഹംസഫർ, എന്നിവയും മേയ് ഒന്നിന് നാഗർകോവിലിൽ നിന്നുള്ള ഷാലിമാർ ഗുരുദേവ് സൂപ്പർഫാസ്റ്റ് ,തിരുവനന്തപുരത്തു നിന്നുള്ള ചെന്നൈ സൂപ്പർഫാസ്റ്റ് എന്നിവയും ആലപ്പുഴ വഴി തിരിച്ചുവിടും. 18,20തീയതികളിൽ മധുരയിൽ നിന്നുള്ള അമൃത, ഗുരുവായൂർ - ചെന്നൈ എക്സ്പ്രസ് ,തിരുവനന്തപുരം - ചെന്നൈ മെയിൽ,എറണാകുളം - ഗുരുവായൂർ പാസഞ്ചർ എക്സ്പ്രസ്, തിരുവനന്തപുരം - വെരാവേൽ,കൊച്ചുവേളി - മൈസൂർ,ഭവനഗർ - കൊച്ചുവേളി,എറണാകുളം - ഒാഘ എക്സ്പ്രസ് എന്നിവ തൃശൂരിലെത്താൻ വൈകും.