തിരുവനന്തപുരം: പ്രവാസി വിശ്വകർമ്മ ഐക്യവേദിയുടെ നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയിൽ പ്പെട്ട പിച്ചി മംഗലം, മുളയം യൂണിറ്റുകളിലെ വനിതകളുടെ സ്വയം തൊഴിൽ സംരംഭം ഐക്യവേദി ജനറൽ സെക്രട്ടറി ഡോ. ബി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മുരുകൻ ചിറയിൻകീഴ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം പ്രശോഭൻ വെഞ്ഞാറമൂട് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണവും നെടുമങ്ങാട് താലൂക്ക് പ്രസിഡന്റ് വിജയൻ മൂളയം അംഗത്വ കാർഡ് വിതരണവും നിർവഹിച്ചു.