ആര്യനാട്: ബൈക്കിലെത്തിയ സംഘം കടയുടമയുടെ മാല പിടിച്ചു പറിച്ചു. വീടിന് സമീപം കട നടത്തുന്ന ചൂഴ ഗ്രേസ് ക്വാട്ടേജിൽ പുഷ്പലതയുടെ (48) കഴുത്തിൽ കിടന്ന ആറര പവന്റെ മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പിടിച്ചു പറിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം പണം കൊടുക്കുന്നതിനിടെയാണ് മാല പൊട്ടിച്ചെടുത്തത്. ആര്യനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.