maa

മടവൂർ: മടവൂർ കൃഷിഭവൻ, മടവൂരിലെ യുവകർഷകരുടെ വാട്സ് ആപ്പ് കൂട്ടായ്മ എന്നിവയുടെ നേത‍ൃത്വത്തിൽ മടവൂരിൽ വിത്ത് ഭരണി സംരഭത്തിന് തുടക്കമായി. വിത്ത് ഭരണിക്കൊപ്പം പ‍ഞ്ചായത്ത് പരിധിയിലെ വീട്ടമ്മമാർ, യുവാക്കൾ, വിദ്യാർത്ഥികൾ എന്നിവരെ കൃഷിയിലേക്ക് ആകർഷിക്കുവാനുള്ള പദ്ധതിക്കും തുടക്കമായി. വിത്ത് ഭരണിക്കൊപ്പം കാർഷിക കൂട്ടായ്മയുടെ തനി നാടൻ ജൈവ കാർഷിക വിപണിക്കും തുടക്കമായി. കാർഷിക വിപണിയുടെ ഉദ്​ഘാടനം കേരളാ ധാതുവികസന കോർപ്പറേഷൻ ചെയർമാൻ മടവൂർ അനിലും, വിത്ത് ഭരണിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. ബിജുകുമാറും നിർവ്വഹിച്ചു. പഞ്ചായത്തം​ഗം എം .എസ് റാഫി അദ്ധ്യക്ഷനായി. സിമി. ചന്ദ്രലേഖ, ഹർഷകുമാർ, അഫ്സൽ, മോഹൻദാസ്, സന്തോഷ് കുമാർ, റസിയ, ഹസീന തുടങ്ങിയവർ സംസാരിച്ചു. ശ്രീനാഥ് സ്വാ​ഗതവും സജിത്ത് നന്ദിയും പറഞ്ഞു.