free

കല്ലറ: പാങ്ങോട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും സാങ്കേതിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ടാൽറോപ്പുമായി ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കായി പഞ്ചായത്തിൽ ടെഫ്യൂൺ എന്ന സൗജന്യ ടെക്നോളജി പ്രോഗ്രാം ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി നിർവഹിച്ചു. ടെക്നോളജിയുടെ പ്രാധാന്യം മുന്നിൽക്കണ്ട് ടെക്-സാക്ഷരത ഉറപ്പുവരുത്തിയ ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച പഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി പറഞ്ഞു. പഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഈ അവധിക്കാലം സൗജന്യ ടെക്നോളജി വിദ്യാഭ്യാസം നേടുന്നതിന് www.yia.ai എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പ്രയോജനപ്പെടുത്താവുന്നതാണ്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർ പഴവിളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് മെമ്പർ ഗിരി പ്രസാദ്, ബി.ആർ.സി കോ - ഓഡിനേറ്റർ ശ്രീജ, ടാൽ റോപ്പ് പ്രതിനിധി അനസ് അബ്ദുൽ ഗഫൂർ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.