p

തിരുവനന്തപുരം: വരുന്ന അദ്ധ്യയന വർഷത്തെ പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉണ്ടാകണമെന്ന ലിപി പരിഷ്കരണ സമിതിയുടെ നിർദ്ദേശം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി അംഗീകരിക്കുകയും നടപ്പിലാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, പാഠപുസ്തക അച്ചടി ഏതാണ്ട് പൂർത്തിയായി. മേയ് രണ്ടാം വാരത്തോടെ പാഠപുസ്തക വിതരണം ആരംഭിക്കാനാണ് നിർദ്ദേശം. ഇതിനിടെ അക്ഷരമാല എങ്ങനെ പാഠപുസ്തകങ്ങളിൽ ചേർക്കുമെന്നതിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പും എസ്.സി.ഇ.ആർ.ടിയുമാണ്. ഒന്നുകിൽ അക്ഷരമാല പ്രത്യേകമായി പ്രിന്റ് ചെയ്ത് സ്കൂളുകളിൽ എത്തിക്കണം. അല്ലെങ്കിൽ പാഠപുസ്തകങ്ങളുടെ രണ്ടാം യൂണിറ്റിൽ അക്ഷരമാല ഉൾപ്പെടുത്തി പ്രിന്റ് ചെയ്യണം. ഈ വർഷം തന്നെ അക്ഷരമാല പാഠപുസ്തകങ്ങളിൽ ഉണ്ടാകണമെന്നത് തന്റെ ആഗ്രഹമാണെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ പറഞ്ഞിട്ടുള്ളതിനാൽ ഇതിനുള്ള നടപടികൾ ഉടനുണ്ടായേക്കും. എൽ.പി വിഭാഗത്തിലെ പുസ്തകങ്ങളിലാണ് അക്ഷരമാലയുണ്ടാവുക. പ്രത്യേകം പ്രിന്റ് ചെയ്ത് സ്കൂളുകളിൽ എത്തിക്കാനുള്ള ഉത്തരവാദിത്തം എസ്.എസ്.കെയ്ക്കായിരിക്കും. എന്നാൽ, ഇതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വകുപ്പിലുള്ളവർ പറയുന്നത്.

ലി​പി​ ​പ​രി​ഷ്ക​ര​ണം​:​ ​ത​ത്വ​ത്തി​ൽ​ ​അം​ഗീ​കാ​ര​മാ​യി

സ്വ​ന്തം​ ​ലേ​ഖിക

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​യാ​ളം​ ​ലി​പി​ ​ഭാ​ഗി​ക​മാ​യി​ ​പ​ഴ​യ​ ​രീ​തി​യി​ലേ​ക്കു​ ​മാ​റ്റാ​നും​ ​പ​ല​ ​രീ​തി​യി​ൽ​ ​എ​ഴു​തു​ന്ന​ ​പ​ദ​ങ്ങ​ൾ​ക്ക് ​പൊ​തു​രൂ​പം​ ​ന​ൽ​കാ​നും​ ​ഭാ​ഷാ​ ​മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ക​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​സ​മ​ർ​പ്പി​ച്ച​ ​ശു​പാ​ർ​ശ​യ്ക്ക് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ലു​ള്ള​ ​ഉ​ന്ന​ത​ത​ല​ ​സ​മി​തി​ ​അം​ഗീ​കാ​രം​ ​ന​ൽ​കി.​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​സ​മി​തി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കൂ​ടി​യാ​യ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​വി.​പി.​ജോ​യി​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​സ​മി​തി​യി​ൽ​ ​ഭാ​ഷാ​ ​പ​ണ്ഡി​ത​രു​ൾ​പ്പെ​ടെ​ 15​ ​അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.​ 1971​നു​ ​ശേ​ഷം​ ​ആ​ദ്യ​മാ​യാ​ണ് ​മ​ല​യാ​ള​ത്തി​ൽ​ ​ലി​പി​ ​പ​രി​ഷ്ക​ര​ണം​ ​വ​രു​ന്ന​ത്.​ ​കൂ​ട്ട​ക്ഷ​ര​ങ്ങ​ളി​ലും​ ​ര​ണ്ട് ​ഉ​പ​ചി​ഹ്ന​ങ്ങ​ളി​ലു​മാ​ണ് ​സ​മി​തി​ ​മാ​റ്റം​ ​നി​ർ​ദ്ദേ​ശി​ച്ച​ത്.​ ​സോ​ഫ്ട്‌​‌​വെ​യ​റി​ൽ​ ​മാ​റ്റം​ ​വ​രു​ത്തു​ന്ന​ ​ന​ട​പ​ടി​ക്ക് ​ഭാ​ഷാ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ​യും​ ​സി​ ​ഡി​റ്റി​ന്റെ​യും​ ​സ്വ​കാ​ര്യ​ ​ഫോ​ണ്ടു​കാ​രു​ടെ​യും​ ​സേ​വ​നം​ ​സ്വീ​ക​രി​ക്കും.​ ​അം​ഗീ​കാ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​പു​റ​ത്തി​റ​ങ്ങി​യാ​ലു​ട​ൻ​ ​തു​ട​ർ​ന​ട​പ​ടി​ക​ളാ​കും.