anase

കഴക്കൂട്ടം: രാത്രിയിൽ യുവാവ് വീടിന് മുകളിൽ നിന്ന് കാൽവഴുതി വീണ് മരിച്ചു. പള്ളിപ്പുറം പാച്ചിറയിൽ തളിയിൽ വീട്ടിൽ അൽത്താഫ് – ഷീജ ദമ്പതികളുടെ മകൻ അനസ് ( 27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11യോടെയാണ് സംഭവം. ആനൂർപള്ളിക്കടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന അൽത്താഫും കുടുംബവും ഒരാഴ്ച മുമ്പാണ് പള്ളിപ്പുറം - അണ്ടൂർക്കോണം റോഡിനടുത്തെ പാച്ചിറയിലെ വാടക വീട്ടിൽ താമസമായത്. വീടിന്റെ രണ്ടാം നിലയിൽ താമസിക്കുകയായിരുന്നു ഇവർ. വാട്ടർ ടാങ്കിലെ ചോർച്ച നോക്കിയിട്ട് തിരിയുന്നതിനിടെ കാൽവഴുതി കൈവരിയിൽകൂടി താഴേക്കുവീണ് തലയ്ക്ക് പരിക്കേറ്റ് മരണം സംഭവിക്കുകയായിരുന്നു.ജ്യേഷ്ഠൻ ആഷിക്ക് ദുബൈയിലാണ് . പരേതൻ പെയിന്ററാണ്. പിതാവ് അൽത്താഫ് സി.പി.എമ്മിന്റെ സജീവ പ്രവർത്തകൻ.