തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജന്മദിനാഷോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി വൈലോപ്പിള്ളി കവിതകളുടെ ആലാപന മത്സരം സംഘടിപ്പിക്കുന്നു. 10 മുതൽ 16 വയസുവരെയും 17 മുതൽ 21 വയസുവരെയുമുള്ളവരെ ഉൾപ്പെടുത്തി രണ്ട് വിഭാഗങ്ങളിലായി മേയ് 11ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് മത്സരം. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക് ക്യാഷ് അവാർഡ് നൽകും.
താത്പര്യമുള്ളവർ നിർദ്ദിഷ്ട അപേക്ഷഫോം പൂരിപ്പിച്ച് പ്രായം തെളിയിക്കുന്ന രേഖകൾ സഹിതം ഏപ്രിൽ 20നകം ഇമെയിൽ/ തപാൽ മുഖേന ഓഫീസിൽ ലഭ്യമാക്കണം. വിലാസം: സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നളന്ദ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം-3, ഫോൺ: 04712311842, ഇ-മെയിൽ:directormpcc@gmail.com. അപേക്ഷയുടെ മാതൃക വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പിൽ നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.