famili-club

വക്കം: വക്കം വി - 1 ഫാമിലി ക്ലബിന്റെ 4 -ാം വാർഷികം ആഘോഷിച്ചു. ആറ്റിങ്ങൽ സൺ ആഡിറ്റോറിയത്തിൽ നടന്ന വാർഷികാഘോഷം ബിഗ് ബോസ് ഫെയിം ഡോ. രജിത് കുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് നൗഷാദ് വൈദ്യൻ അദ്ധ്യക്ഷത വഹിച്ചു. ഷിബു എമിൽ, എൽ.ആർ. ലക്ഷ്മി എന്നിവർ മുഖ്യാതിഥികളായിരുന്നു. എം.എസ്. ജയകുമാർ സ്വാഗതം പറഞ്ഞു. ബിനു കെ. വാസൻ, ഷൈൻ എന്നിവർ സംസാരിച്ചു. തുടർന്ന് ക്ലബ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.