തിരുവനന്തപുരം: സംസ്ഥാന മദ്യവർജന സമിതിയുടെയും ഫ്രീഡം ഫിഫ്റ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജെ. മുഹമ്മദ് റാഫി സ്മാരക അദ്ധ്യാപക പുരസ്‌കാര വിതരണവും മതസൗഹാർദ്ദ ഇഫ്താർ സംഗമവും 23ന് വൈകിട്ട് 5ന് തൈക്കാട് ഗാന്ധി ഭവനിൽ നടക്കും. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബാബു വർഗീസ്, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേകുമാർ, ഡോ. എൻ. രാധാകൃഷ്ണൻ, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി, വൈസ് ചെയർമാൻ റോബർട്ട്‌ സാം, ചലച്ചിത്ര, ടിവി താരം ലത ഷാജി, മദ്യവർജന സമിതി വനിതാ കൺവീനർ അനിത കോട്ടയം, ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് ഡയറക്ടർ അനിൽ കുമാർ, മദ്യവർജന സമിതി ജില്ലാ സെക്രട്ടറി ഷാജി എന്നിവർ സംസാരിക്കും. ആറ്റിങ്ങൽ മണിനാദം കലാകാരന്മാരെ ചടങ്ങിൽ ആദരിക്കും.