
തിരുവനന്തപുരം: സൗന്ദര്യമാണ് കലാകാരന്റെ മതമെന്ന് ഡോ. ജോർജ് ഓണക്കൂർ പറഞ്ഞു. ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിച്ച ജോസഫ് റോക്കി പാലക്കലിന്റെ ' കലയിലെ രതി രീതി സങ്കല്പം' എന്ന പുസ്‌തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കഥാകൃത്ത് ബി. മുരളി പുസ്‌തകം ഏറ്റുവാങ്ങി. കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ വി. വിജയചന്ദ്രൻ, വിൻസെന്റ് എം. പോൾ, ഡോ. എം.ജി. ശശിഭൂഷൺ, വിനോദ് വൈശാഖി, വി.എൻ. പ്രദീപ്, ഗീതാ സുരേഷ്, എസ്. ജയകുമാർ എന്നിവർ പങ്കെടുത്തു. ജോസഫ് റോക്കി പാലക്കൽ നന്ദി പറഞ്ഞു.