തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾക്കുശേഷം മലയാളം പള്ളിക്കൂടം തൈക്കാട് മോഡൽ എച്ച്.എസ് എൽ.പി സ്‌കൂളിൽ തുറന്നു. കുട്ടികളെ മണലിലെഴുതിപ്പിച്ചായിരുന്നു തുടക്കം. എം.ടി. വാസുദേവൻ നായരുടെ ഭാഷാ പ്രതിജ്ഞയും ഒ.എൻ.വിയുടെ കാവ്യ പ്രതിജ്ഞയും കുട്ടികൾ ചൊല്ലി. പള്ളിക്കൂടം ഉപദേശക സമിതി അംഗങ്ങളായിരുന്ന ഒ.എൻ.വി, സുഗതകുമാരി, ഡോ.ഡി. ബാബു പോൾ, വിഷ്‌ണു നാരായണൻ നമ്പൂതിരി എന്നിവർക്ക് പ്രണാമമർപ്പിച്ചു. പള്ളിക്കൂടം അദ്ധ്യക്ഷൻ പ്രൊഫ വി. മധുസൂദനൻ നായർ, പ്രൊഫ.വി.എൻ. മുരളി, പ്രൊഫ. അലിയാർ, ആർട്ടിസ്റ്റ് ഭട്ടതിരി, ഡോ. അച്യുത് ശങ്കർ, വട്ടപറമ്പിൽ പീതാംബരൻ, കെ. ഗീത എന്നിവർ കുട്ടികളെ മണലിൽ അക്ഷരമെഴുതിച്ചു. എ.എ. റഹീം എം.പി, പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, ഗുരു ഗോപിനാഥ് നടനഗ്രാമം വൈസ് ചെയർമാൻ കരമന ഹരി, സ്‌കൂൾ ഹെഡ് മാസ്റ്റർ ഷാജി. എം, സുനിത ജി.എസ്, കാര്യദർശി ജെസി നാരായണൻ, ഡോ. ബിജു ബാലകൃഷ്ണൻ, സനൽ ഡാലുമുഖം, രേവതി പ്രശാന്ത് എന്നിവർ പങ്കെടുത്തു.