ആറ്റിങ്ങൽ: ഡി.വൈ.എഫ്.ഐ 15ാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 9ന് പി. ബിജു നഗറിൽ (മാമം സൺ ഓഡിറ്റോറിയം) മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്‌ വി. വിനീത് അദ്ധ്യക്ഷത വഹിക്കും.

ഇന്നലെ വൈകിട്ട് ആറ്റിങ്ങൽ നാലുമുക്ക് ജംഗ്ഷനിൽ നിന്ന് യുവജന റാലി ആരംഭിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി. വിനീത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മന്ത്രി വി. ശിവൻകുട്ടി, സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, വി. ജോയി എം.എൽ.എ, ബി.പി. മുരളി, ആർ. രാമു, എസ്. ലെനിൻ, ഒ.എസ്. അംബിക എം.എൽ.എ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ് എന്നിവർ പങ്കെടുത്തു.