car-accident

പാറശാല: കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അൻപതടിയോളം താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞു. ചെങ്കവിള - അയിര റോഡിൽ കഴിഞ്ഞ ദിവസം രാത്രി 10.30നാണ് അപകടം. കാറിനുള്ളിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഈസ്റ്റർ തലേന്ന് മദ്യപിച്ചെത്തിയ സംഘം സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. സമീപത്തെ ചർച്ചിൽ പ്രാർത്ഥന കഴിഞ്ഞ് വിശ്വാസികൾ പുറത്തിറങ്ങിയപ്പോഴാണ് അപകടം നടന്നത്. ഇവർക്കരികിൽ എത്തുന്നതിന് മുൻപ് തന്നെ കാർ മറിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായതായും നാട്ടുകാർ പറയുന്നു.