poombatta

ചിറയിൻകീഴ്:നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസിന്റെയും ശ്രീ ഉത്രാടംതിരുനാൾ ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂളിൽ സംഘടിപ്പിച്ച വേനൽക്കാല ക്യാമ്പ് - പൂമ്പാറ്റക്കൂട്ടം സമാപിച്ചു. സമാപന സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്ര താരം അനീഷ് രവി സമ്മാനങ്ങൾ വിതരണം ചെയ്തു. നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസ് മാനേജർ പി.സുഭാഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം പി.മണികണ്ഠൻ, ഗ്രന്ഥശാലാ സെക്രട്ടറി രാധാകൃഷ്ണൻ,പ്രഥമാദ്ധ്യാപകരായ ഷാജി .എസ്, സി.എസ്. സിന്ധു കുമാരി, തുഷാര ജി.നാഥ് തുടങ്ങിയവർ പങ്കെടുത്തു. 5 നും 12 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കായിരുന്നു ക്യാമ്പ്. മുന്നൂറോളം കുട്ടികൾ പങ്കെടുത്തു. പ്രസംഗ പഠനകളരി, നാടൻപാട്ട് പരിശീലനം, നാടകക്കളരി, ശില്പനിർമ്മാണം, നൃത്തം, ചിത്രരചന, യോഗ, കരാട്ടെ, റോളർ സ്കേറ്റിംഗ് പരിശീലനങ്ങൾ ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.