
പാറശാല: നാഷണൽ കിക്ക് ബോക്സിംഗിൽ കേരളത്തിനായി സ്വർണ മെഡൽ നേടിയ കാരോട് മൺവിള സനിൽ രാജ് - അനുമോൾ ദമ്പതികളുടെ മകൾ ആഷിൻമേരി എസ്. രാജിനെ (10) കോൺഗ്രസ് കാരോട് വാർഡ് കമ്മിറ്റി, കാരോട് സോഷ്യൽ സർവീസ് ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ ഭാരവാഹികൾ വീട്ടിലെത്തി അഭിനന്ദിച്ചു. വാർഡ് മെമ്പർ സി.ആർ.അജിത, കാരോട് സോഷ്യൽ സർവീസ് ചാരിറ്റിബിൾ സൊസൈറ്റി പ്രസിഡന്റ് അജീഷ് കുമാർ, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് സുരേഷ്, ഭാരവാഹികളായ ബിജു,അനീഷ്, വിജയദാസ് തുടങ്ങിയവർ പങ്കെടുത്തു.