sevabharathi

തിരുവനന്തപുരം : രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സേവാ വിഭാഗമായ സേവാഭാരതിയുടെ വെബ്‌സൈറ്റ് സേവാഗാഥയുടെ മലയാളം പതിപ്പ് പ്രകാശനം ചെയ്തു.

തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ആർ.എസ്.എസ് അഖിലഭാരതീയ സഹസേവാ പ്രമുഖ് രാജ്കുമാർ മഠാലേ പ്രകാശനം നിർവഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷൻ ഡോ.രഞ്ജിത്ത് ഹരി അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സേവാഭാരതി അഖില ഭാരതീയ അദ്ധ്യക്ഷ്യൻ പന്നാലാൽ ബന്സാലി, സേവാഗാഥ അഖിലഭാരതീയ സംയോജിക വിജയലക്ഷ്മി സിംഗ്, ക്ഷേത്രീയ സേവാ പ്രമുഖ് കെ.പത്മകുമാർ പ്രാന്തീയ സഹകാര്യവാഹ് ടി.വി.പ്രസാദ് ബാബു ദേശീയ സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡി.വിജയൻ, ജില്ലാ അദ്ധ്യക്ഷൻ ഡോ.രാജ്‌മോഹൻ തുടങ്ങിയവർ സംസാരിച്ചു.