
ചിറയിൻകീഴ്: കേരള കർഷക സംഘം ശാർക്കര വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിഷരഹിത പച്ചക്കറി ന്യായ വിലക്ക് ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടന്ന വിഷു പച്ചക്കറി വിപണിയുടെ ഉദ്ഘാടനം കർഷക സംഘം ഏരിയാ പ്രസിഡന്റ് പി. മുരളി നിർവ്വഹിച്ചു. മേഖല പ്രസിഡന്റ് ഗോപാലകൃഷ്ണൻ അദ്ധ്യഷത വഹിച്ച യോഗത്തിൽ ഏരിയാ വൈസ് പ്രസിഡന്റ് സിന്ധു, മേഖല കമ്മിറ്റി അംഗങ്ങളായ ശിവപ്രഭ, രാമദാസൻ, മനു, സുജിത്, ഷാർജ തുടങ്ങിയവർ സംസാരിച്ചു. മേഖല സെക്രട്ടറി സുധീന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് കിട്ടു (ഷിബു) നന്ദിയും പറഞ്ഞു.