
വിതുര:സി.പി.ഐ വിതുര ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് നടന്ന കുടുംബസംഗമം സി.പി.ഐ ജില്ലാകൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണനും പ്രതിനിധിസമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാറും ഉദ്ഘാടനം ചെയ്തു.സി.പി.ഐ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,സി.പി.ഐ വിതുര ലോക്കൽകമ്മിറ്റി സെക്രട്ടറി ആർ.കെ.ഷിബു,പുറുത്തിപ്പാറ സജീവ്,അരുവിക്കര വിജയൻനായർ, ഉഴമലയ്ക്കൽ ശേഖർ, വെള്ളനാട് സതീശൻ, ഈഞ്ചപ്പുരി സന്തു, മനോഹരൻകാണി,വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്,ജി.രാമചന്ദ്രൻ,വിജയൻ മാങ്കാല,ജി.രാജീവ്,പി.സി.ജനാർദ്ദനൻ, അനിതോമസ്,ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി കല്ലാർഅജിൽ (സെക്രട്ടറി), സന്തോഷ് വിതുര (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.