
വിതുര: വിതുര പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കുടുംബസംഗമവും ഭക്ഷ്യക്കിറ്റ് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ മേമല വിജയൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്,ബ്ലോക്ക് പഞ്ചായത്തംഗം ആനപ്പാറ ശ്രീലത,കൊപ്പം വാർഡ് മെമ്പർ നീതുരാജീവ്,തേവിയോട് വാർഡ് മെമ്പർ സന്ധ്യാജയൻ,ചെറ്റച്ചൽ വാർഡ് മെമ്പർ ജി.സുരേന്ദ്രൻനായർ,ആനപ്പാറ വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ,കല്ലാർ വാർഡ് മെമ്പർ സുനിത ഐ.എസ്, ബോണക്കാട് വാർഡ് മെമ്പർ ആർ.വൽസല,മണിതൂക്കി വാർഡ് മെമ്പർ ലൗലി ജെ.എസ്,പേപ്പാറ വാർഡ് മെമ്പർ എസ്.ലതാകുമാരി,തള്ളച്ചിറ വാർഡ് മെമ്പർ സിന്ധു,വിതുര വാർഡ് മെമ്പർ ഷാജിതാ അർഷാദ്,വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രി മെഡിക്കൽ ഒാഫീസർ ഡോ.എം.ഡി.ശശി, വിതുര ഗവൺമെന്റ് ആയുർവേദ ആശുപത്രി മെഡിക്കൽ ഒാഫീസർ ഡോ.അനുചന്ദ്രൻ, പാലിയേറ്റീവ് കെയർ നഴ്സ് എസ്. അൽക്ക, ചാർജ് ഒാപീസർ ഡോ.ആതിര,വിതുര പഞ്ചായത്ത് സെക്രട്ടറി വി.എസ്.അനുസചേതനൻ എന്നിവർ പങ്കെടുത്തു.