
വെഞ്ഞാറമൂട്:കേരള പ്രവാസി സംഘം വെഞ്ഞാറമൂട് ഏരിയ സമ്മേളനം പ്രസിഡന്റ് ബാബുരാജ് പാങ്ങോടിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി കെ.സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു.സി.പി.എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി സലീം മുതിർന്ന പ്രവാസി പൗരന്മാരെ ആദരിച്ചു.ആർ.പ്രതാപ് കുമാർ,ആർ.ജി.രാജേന്ദ്രൻ നായർ,പി.എൽ.അനിൽകുമാർ, റസ്ലം,റഷീദ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി നവാസ് വെമ്പായം (പ്രസിഡന്റ് ),ബാബുരാജ് പാങ്ങോട്,ശ്രീജു നെല്ലനാട്,മനോജ് കോലിയക്കോട് (വൈസ് പ്രസിഡന്റ് ),സി.സജീവ് (സെക്രട്ടറി),സലിം മൈലയ്ക്കൽ,റൈനു കോട്ടുക്കുന്നം,ഷിഹാസ് ബാബു (ജോയിന്റ് സെക്രട്ടറിമാർ),ഷെഫിക്ക് (ട്രഷറർ) എന്നിവരടങ്ങുന്ന 32 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.