തിരുവനന്തപുരം: കേരള ഗെയിംസിന്റെ പ്രചാരണാർത്ഥം ഗെയിംസിന്റെ ഭാഗ്യ ചിഹ്നമായ നീരജിന്റെ ബലൂൺ രൂപം സ്ഥാപിക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പാളയം കല്യാൺ സിൽക്സിന് മുന്നിൽ മന്ത്രി വി.ശിവൻകുട്ടി ആദ്യ ബലൂൺ സ്ഥാപിച്ച് നിർവഹിച്ചു.കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ.വി,ജനറൽ സെക്രട്ടറി എസ്.രാജീവ്,കേരള ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എസ്.ബാലഗോപാൽ,സെക്രട്ടറി ബിജു വർമ്മ, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്.സുധീർ,എസ്.പി ഫോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.പി. സുബ്രഹ്മണ്യൻ,കല്യാൺ സിൽക്സ് മാനേജർമാരായ ശ്രീജിത്ത്.കെ.എം,മോഹനകുമാർ തുടങ്ങിയവർ പങ്കെടുത്തു. 20 അടിയോളം ഉയരമുള്ള 50 നൈലോൺ ബലൂണുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്നത്.
മേയ് 1 മുതൽ 10 വരെ നടക്കുന്ന കേരള ഗെയിംസിന്റെയും 29 മുതൽ മേയ് 10 വരെ കനകക്കുന്നിൽ നടക്കുന്ന ഒളിമ്പിക്സ് എക്സ്പോയുടെയും ഔദ്യോഗിക ഉദ്ഘാടനം 30ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിർവഹിക്കും.24 വ്യത്യസ്ത ഇന മത്സരങ്ങളിലായി 10,000 കായിക താരങ്ങളാണ് പ്രഥമ കേരള ഗെയിംസിൽ പങ്കെടുക്കുക.