ck


നെയ്യാറ്റിൻകര:മാർച്ച് മാസത്തിലെ ശമ്പളം അനിശ്ചിതമായി നീണ്ടു പോകുന്നതിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ടി.ഐ.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പട്ടിണി സമരം നടത്തി.കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച നാലാം ദിവസത്തെ സത്യഗ്രഹ സമരം കർഷക സംഘം ഏരിയ സെക്രട്ടറി ബി.എസ്.ചന്തു ഉദ്ഘാടനം ചെയ്തു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ അഭിവാദ്യം ചെയ്തു. അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എൻ.കെ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് സുശീലൻ മണവാരി,സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എൻ.എസ്.ദിലീപ്,അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി ജി.ജിജോ, കെ.എസ്.അനിൽകുമാർ,എസ്.എസ്.സജികുമാർ,ജിനു,എസ്.എൽ.പ്രശാന്ത്,ഒ.ശ്രീജകുമാരി എന്നിവർ പങ്കെടുത്തു.