കാട്ടാക്കട: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു നിറുത്തി ഡ്രൈവറെ മർദ്ദിച്ച ബൈക്ക് യാത്രികൻ പിടിയിൽ. കട്ടക്കോട് അജി ഭവനിൽ അജിയാണ് പിടിയിലായത്.
അജി ബസിനകത്ത് കയറി മർദ്ദിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. തുടർന്ന് നെയ്യാർഡാം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. വാഴിച്ചൽ കാഞ്ഞിരമൂട് പാമ്പരം കാവിൽ ഞായറാഴ്ച വൈകിട്ട് 3.30 ഓടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കട നെയ്യാർഡാം വഴി കൂട്ടപ്പുവിലേക്ക് പോകുകയായിരുന്ന കാട്ടാക്കട ഡിപ്പോയിലെ ബസിനെയാണ് അക്രമി തടഞ്ഞുനിറുത്തി ഡ്രൈവർ ബിജുവിനെ മർദ്ദിച്ചത്.
ദിവസങ്ങൾക്ക് മുൻപാണ് വിളപ്പിൽശാലയിൽ കഞ്ചാവ് മാഫിയ സംഘം ബസ് തടഞ്ഞുനിറുത്തി ഡ്രൈവറെയും കണ്ടക്ടറേയും മർദ്ദിച്ചത്.