
കാട്ടാക്കട:ലോക ഹോമിയോപ്പതി ദിനാചരണവുമായി ബന്ധപ്പെട്ട് ക്വാളിഫൈഡ് ഹോമിയോപ്പതിക് ഡോക്ടർമ്മാരുടെ സംഘടനയായ ദി ഹോമിയോപ്പത്സ് കേരളയുടെ ജില്ലാ സമ്മേളനം നടന്നു.ഡോ.മഹേശ്വരി രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു.റിട്ട.ഡി.എം.ഒ ഡോ.പാർത്ഥസാരഥി ഡോ.ഹാനിമാൻ അനുസ്മരണ പ്രഭാഷണം നടത്തി.കൊവിഡ് കാലത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച ഡോക്ടർമാരെ ആദരിച്ചു.പുതിയ ജില്ലാ ഭാരവാഹികളായി ഡോ.ടി.എഫ്.റെയ്മണ്ട്(പ്രസിഡന്റ്),ഡോ.വി.അജേഷ്(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.