ktl

നെയ്യാറ്റിൻകര: തലയൽ മാളോട്ട് ഭഗവതി ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്‌തു. സമ്മേളനത്തോടനുബന്ധിച്ച് തലയൽ ബാലകൃഷ്ണൻ നായർ രചിച്ച നിറപറ കാവ്യമഞ്ജരി എന്ന കവിതാസമാഹാരം ഡോ. എ.എം.ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു. രണ്ടു കോടിയോളം രൂപ മുടക്കി ക്ഷേത്രത്തിൽ ചെയ്ത ചുറ്റമ്പലത്തിന്റെയും നടപ്പന്തലിന്റെയും നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായവരെ ആദരിച്ചു.ക്ഷേത്ര പ്രസിഡന്റ് തലയൽ ഹരികുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പുസ്തക രചയിതാവ് തലയൽ ബാലകൃഷ്ണൻ നായർ,കവി തലയൽ മനോഹരൻ നായർ,തലയൽ ഗോപിനാഥൻ, എ. രവീന്ദ്രൻ നായർ, ഒ. തുളസി, കവി സുമേഷ് കൃഷ്ണൻ,എ.സതീഷ് കുമാർ,എം.രാധാകൃഷ്ണൻ നായർ,ഗിരിജ ടീച്ചർ,പി.ആർ.അനിൽകുമാർ,വി.മധുസൂദനൻ നായർ,തലയൽ പ്രകാശ്,എസ്.ബാലചന്ദ്രൻ നായർ,എസ്.എ.അനിൽ കുമാർ, തലയൽ ആർ.പി ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.