
തിരുവനന്തപുരം: കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 21ന് രാവിലെ 11 ന് ചേർത്തല ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ തൈവിതരണം നടത്തും.