fddd

തിരുവനന്തപുരം: വക്കം സൗഹൃദ വേദി കുടുംബസംഗമം പ്രസിഡന്റ്‌ സി.വി.സുരേന്ദ്രന്റ അദ്ധ്യക്ഷതയിൽ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിയ ഡോ. ജോർജ് ഓണക്കൂറിന് വക്കം സൗഹൃദ വേദിയുടെ ഉപഹാരം പ്രസിഡന്റ്‌ സി.വി.സുരേന്ദ്രൻ നൽകി ആദരിച്ചു.സംസ്ഥാന സംഗീത നാടക അക്കാഡമിയുടെ നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ജേതാവ് വക്കം ഷക്കീറിനെ ഡോ. ജോർജ് ഓണക്കൂർ വക്കം സൗഹൃദ വേദിയുടെ ഉപഹാരം നൽകി ആദരിച്ചു.വക്കം ഷക്കീർ,വി.ഗോപി,ജി.ലെവിൻ,ഡോ.അനു മുകുന്ദ്,എസ്.ഷാജി,കെ.ബി.മുകുന്ദൻ എന്നിവർ സംസാരിച്ചു.