photo

നെടുമങ്ങാട്: ഇടതുപക്ഷ രാഷ്ട്രീയത്തെ തകർക്കാൻ കോൺഗ്രസ് അറിഞ്ഞോ അറിയാതെയോ ബി.ജെ.പിയുടെ വലയിൽ പോയി വീണിരിക്കുകയാണെന്ന് മന്ത്രി അഡ്വ. ജി.ആർ. അനിൽ പറഞ്ഞു. നെടുമങ്ങാട് നടക്കുന്ന സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം പി.എം സുൽത്താൻ സ്മാരകത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. ദിവാകരൻ, കിസാൻസഭ സംസ്ഥാന പ്രസിഡന്റ് ജെ.വേണുഗോപാലൻ നായർ,കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, മീനാങ്കൽ കുമാർ, പി.എസ്. ഷൗക്കത്ത്, എ.എം. റൈസ്, എം.എസ്. റഷീദ്, ഡി.എ. രജിത് ലാൽ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ കൗൺസിൽ അംഗം വി.ബി. ജയകുമാർ നന്ദി പറഞ്ഞു.സംഘാടക സമിതി ഭാരവാഹികളായി അരുൺ കെ.എസ് (ചെയർമാൻ), പാട്ടത്തിൽ ഷെരീഫ് (ജനറൽ കൺവീനർ) എന്നിവരെയും, സബ് കമ്മിറ്റി ഭാരവാഹികളായി, പബ്ളിസിറ്റി - മീനാങ്കൽ കുമാർ (ചെയർമാൻ), പി.കെ. സാം (കൺവീനർ), ഫുഡ് കമ്മിറ്റി - പി.എസ്. ഷൗക്കത്ത് (ചെയർമാൻ), എസ്.ആർ. വിജയൻ (കൺവീനർ), സ്റ്റേജ് ആൻഡ് ഡെക്കറേഷൻ - പൂവച്ചൽ ഷാഹുൽ (ചെയർമാൻ), അഡ്വ. രാധാകൃഷ്ണൻ (കൺവീനർ), നവമാദ്ധ്യമം - മനോജ് ബി. ഇടമന (ചെയർമാൻ), വി.പി. ഉണ്ണികൃഷ്ണൻ (കൺവീനർ) എന്നിവരെയും തിരത്തെടുത്തു.