general

ബാലരാമപുരം :വെള്ളായണി കാഞ്ഞിരത്തടി പാടശേഖരം മണ്ണിട്ട് നികത്തുന്നതിനെതിരെ സി.പി.എം വെള്ളായണി, കല്ലിയൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വെള്ളായണി കാഞ്ഞിരത്തടി പാടത്ത് മാർച്ച് സംഘടിപ്പിച്ചു.സി.പി.എം നേമം ഏരിയ കമ്മിറ്റി അംഗം കല്ലിയൂർ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗങ്ങളായ ജി.വസുന്ധരൻ,ജി.എൽ. ഷിബുകുമാർ,ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എസ്.ആർ.ശ്രീരാജ്,എസ്.ജയചന്ദ്രൻ,കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം പുങ്കുളം ബാലകൃഷ്ണൻ,എം.സോമശേഖരൻ എന്നിവർ സംസാരിച്ചു.