കിളിമാനൂർ:ജല ജീവൻ പദ്ധതി പ്രകാരം യഥാസമയം നിശ്ചിത പൈപ്പ് ലൈൻ നൽകാത്തതിൽ പ്രതിഷേധിച്ചും പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിച്ച സ്ഥലങ്ങളിലെ തകർന്ന റോഡുകൾ നന്നാക്കത്തിൽ പ്രതിഷേധിച്ചും പഴയകുന്നുമ്മൽ പഞ്ചായത്തിലെ ജനപ്രതിനിധികൾ 22ന് രാവിലെ 10 മുതൽ ആറ്റിങ്ങൽ വാട്ടർ അതോറിട്ടി ഓഫീസിനു മുന്നിൽ സമരം സംഘടിപ്പിക്കും.പഴയകുന്നുമ്മൽ പഞ്ചായത്തിൽ പദ്ധതി വിഹിതമായി 5.45 കോടി രൂപയാണ് അനുവദിച്ചത്.6343 കണക്ഷൻ അപേക്ഷ ലഭിച്ചതിൽ 2644 കണക്ഷൻ മാത്രമാണ് നാളിതുവരെ നൽകിയതെന്നും ഏപ്രിൽ 30ന് മുൻപ് അവശേഷിക്കുന്ന കണക്ഷനുകൾ നൽകേണ്ടതായുണ്ടന്നും ഈ വിഷയം നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ അറിയിച്ചു.