dd

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ കേസുകൾ വർദ്ധിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്തും, മലപ്പുറത്തുമാണ്. തിരുവനന്തപുരം റൂറലിൽ 72 കേസുകളും മലപ്പുറത്ത് 70 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. കേരള പൊലീസിന്റെ കണക്ക് പ്രകാരമാണിത്. കുട്ടികളെ വശീകരിച്ച് ലൈംഗീക അതിക്രമം കാട്ടുന്നതും വർദ്ധിച്ചു വരികയാണ്. മിക്കവരും കുട്ടികളുടെ കൈയിൽ ഇരിക്കുന്നു മൊബൈൽ നമ്പർ പിന്തുടർന്ന് അവരുമായി സൗഹ്യദം സ്ഥാപിച്ചാണ് കുരുക്ക് മുറുക്കുന്നത്.

കഴിഞ്ഞ വർഷം (2021) റിപ്പോർട്ട് ചെയ്ത പോക്സോ കേസുകൾ പ്രകാരം മലപ്പുറമായിരുന്നു മുന്നിൽ. 457 കേസുകളാണ് ഇവിടെ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം റൂറലിൽ 318 കേസുകളും രജിസ്റ്റർ ചെയ്തു.