
നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിലെ വിവിധ ക്രെസ്തവ സഭാ വിഭാഗങ്ങളുടെ കൂട്ടായ്മ്മയായ ദ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സംഘടിപ്പിച്ച ഈസ്റ്റർ സന്ധ്യ നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു.ഫെല്ലോഷിപ്പ് പ്രസിഡന്റ് എം.വിക്ടർ ജോൺ അധ്യക്ഷത വഹിച്ചു.വി.പി ജോസ് ഈസ്റ്റർ സന്ദേശം നൽകി.ജനറൽ കൺവീനർ ജെ. ജോസ് ഫ്രാങ്ക്ളിൻ,സുഗതൻ,അരുൾദാസ്,പ്രശാന്ത്,അജികുമാർ,സെക്രട്ടറി ക്രിസ് ബോസ് തുടങ്ങിയവർ പങ്കെടുത്തു.