വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഗവ:യു.പി.എസും എനർജി മാനേജ്മെന്റ് സെന്റർ കേരളയും സംയുക്തമായി ഇന്ന് മുതൽ 22 വരെ ഊർജ്ജ സംരക്ഷണ ചതുർദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ഷിഹാസിന്റെ അദ്ധ്യക്ഷതയിൽ എം.എൽ.എ അഡ്വ: ഡി.കെ. മുരളി നിർവ്വഹിക്കും. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ ഊർജ്ജസംരക്ഷണ സർവ്വേ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. ഉഷാകുമാരി ഊർജ്ജ സംരക്ഷണ വിളംബര ജാഥ ഉദ്ഘാടനം ചെയ്യും. എനർജി മാനേജ്മെന്റ് ഡയക്ടർ ഡോ. ആർ.ഹരികുമാർ മുഖ്യാതിഥിയാകും. സമാപന സമ്മേളനം പി.ടി.എ വൈസ് പ്രസിഡന്റ് സുരേഷിന്റെ അദ്ധ്യക്ഷതയിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അസീനാബീവി ഉദ്ഘാടനം ചെയ്യും. മൈലക്കൽ വാർഡ് മെമ്പർ ആർ. ശാന്തകുമാരി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.