minister-veena

തിരുവനന്തപുരം : ഹീമോഫീലിയ രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ പരമാവധി ചികിത്സ താലൂക്ക് തലത്തിൽ ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ്. രോഗികളുടെ ജീവിത ഗുണനിലവാരം ഉയർത്തുന്നതിന് അന്താരാഷ്ട്ര പ്രോട്ടോകോൾ പാലിക്കും.സംസ്ഥാനത്ത് 1800ഓളം ഹീമോഫീലിയ രോഗികളാണുള്ളത്. ഓരോരുത്തരുടെയും രോഗാവസ്ഥ വ്യത്യസ്തമായതിനാൽ വ്യക്തികൾക്ക് പ്രാധാന്യം നൽകുന്ന ചികിത്സാ പദ്ധതിക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ലോക ഹീമോഫീലിയ ദിനാചരണം മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വീണാ ജോർജ്.ഹീമോഫീലിയ, സിക്കിൾസെൽ അനീമിയ, തലസീമിയ തുടങ്ങിയ രോഗങ്ങളുടെ ചികിത്സ സർക്കാർ ആശുപത്രികൾ വഴി ഉറപ്പാക്കും.മരുന്നുകൾ ഉപയോഗിക്കുന്നതിനോടൊപ്പം രക്തസ്രാവം തടയുന്നതിനും സന്ധികളുടെ ആരോഗ്യം നിലനിറുത്തുന്നതിനും ഡോക്ടർമാർ നിർദ്ദേശിക്കുന്ന ചിട്ടയായ വ്യായാമവും ഫിസിയോ തെറാപ്പിയും വേണമെന്നും മന്ത്രി വ്യക്തമാക്കി. ഹീമോഫീലിയ രോഗികൾക്കുള്ള ആശാധാര ഐഡി കാർഡ് വിതരണവും മന്ത്രി നിർവഹിച്ചു.