d

തിരുവനന്തപുരം: ജാതികോളമെഴുതാതെ പ്രവേശനം നേടാൻ കഴിയുന്ന മഹത്തായ രണ്ടു സ്ഥാപനങ്ങളാണ് ഗ്രന്ഥശാലകളും ആശുപത്രികളുമെന്ന് കേരള സ്റ്റേറ്റ് ലൈബ്രറി സെക്രട്ടറി വി.കെ. മധു പറഞ്ഞു.
പരുത്തിക്കുഴി കേരള ആർട്സ് ഗ്രന്ഥശാലയുടെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്‌ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിതയ്‌ക്ക് സ്വീകരണവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റീഡിംഗ് റൂമിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്. സുനിത നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്.സുജിലാൽ അദ്ധ്യക്ഷനായി. ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഗ്രന്ഥശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ജെ. ലളിതയെ വി.കെ. മധു ഉപഹാരം നൽകി ആദരിച്ചു. എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കേരള ആർട്സ് കുടുംബാംഗങ്ങളെയും വായന പക്ഷചാരണത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കും ഉപഹാരവും വിതരണം ചെയ്തു. ബ്ലോക്ക്‌ മെമ്പർ പഞ്ചായത്ത് കണ്ണൻ എസ്. ലാൽ, വാർഡ് മെമ്പർ എൽ. മഞ്ജു എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി എൽ.സൈമൺ സ്വാഗതവും എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ടി.രതീഷ് നന്ദിയും പറഞ്ഞു.