
തിരുവനന്തപുരം: ടെക്നോപാർക്കിലെ 'ബാക്ക് ടു കാമ്പസ് ' പരിപാടിയുടെ ഭാഗമായി ഒറൈസിസ് ഇന്ത്യ ഒാഫീസിലേക്ക് എല്ലാ ജീവനക്കാരെയും സ്വാഗതം ചെയ്‌ത് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ടെക്നോപാർക്കിലെ പാർക്ക് ഹാളിൽ നടന്ന പരിപാടി സി.ഇ.ഒ അരുൺ രാജ് ഉദ്ഘാടനം ചെയ്‌തു. കൊവിഡ് ഹെല്പ്ലൈനായ ദിശ പ്രാവർത്തികമാക്കിയ സ്ഥാപനമാണ് ഒറൈസിസ് ഇന്ത്യ. കമ്പനി ഡയറക്ടർ അമൃത് രാജ്, സ്റ്റാർട്ട്പ്പ് സി.ഇ.ഒ അശോക്. ജി, സിംഗപ്പൂരിലെ മാനേജിംഗ് ഡയറക്ടർ ജീവൻലാൽ, ഒാഡിറ്റർ ബിജു ഏറത്, ലീഗൽ അഡ്വൈസർ രാജീവ് തോന്നയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.