v

തിരുവനന്തപുരം: കേരള പ്രദേശ് കോൺഗ്രസ് നിയമ സഹായ സമിതി ചെയർമാനായി അഡ്വ.വി.എസ്.ചന്ദ്രശേഖരൻ ഇന്ന് വൈകിട്ട് 3ന് ചുമതലയേൽക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണൻ അറിയിച്ചു.

കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് കെ.സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെ.പി.സി.സി പ്രചാരണ സമിതി ചെയർമാൻ കെ.മുരളീധരൻ എം.പി തുടങ്ങിയവർ പങ്കെടുക്കും.