തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. കടകംപള്ളി അണമുഖം പുള്ളിവിളാകത്ത് വീട്ടിൽ സൂരജാണ്(26) അറസ്റ്റിലായത്. ഇക്കഴിഞ്ഞ 9നായിരുന്നു സംഭവം. വീട്ടിൽ നിന്ന് ട്യൂഷന് പോകുകയായിരുന്ന പെൺകുട്ടിയെ ബലം പ്രയോഗിച്ച് കടകംപള്ളി കയർ വ്യവസായ കോർപ്പറേഷൻ വക സ്പിന്നിംഗ് മില്ലിന് പിൻവശത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ശംഖുംമുഖം അസി. കമ്മിഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ സി.ഐ റിയാസ് രാജ, എസ്.ഐ മാരായ രതീഷ്, സുനിൽ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.