
നെടുമങ്ങാട്: സ്മൃതി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അബുദാബി ശക്തി പുരസ്കാരം, മൂലൂർ പുരസ്കാരം, വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം, ഡോ.നെല്ലിക്കൽ മുരളീധരൻ സ്മാരക പുരസ്കാരം എന്നിവ നേടിയ കവി അസീം താന്നിമൂടിനേയും ലളിതാംബികാ അന്തർജ്ജനം പുരസ്കാരം നേടിയ കഥാകൃത്ത് സലിൻ മാങ്കുഴിയേയും അനുമോദിച്ചു.
കവി എസ് ജോസഫ് അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.അനിൽ വേങ്കോട് അദ്ധ്യക്ഷനായി. കെ.സി. സാനുമോഹൻ സ്വാഗതം പറഞ്ഞു. അസീം താന്നിമൂടിനും സലിൻ മാങ്കുഴിക്കും സ്മൃതിയുടെ ഉപഹാരം എസ്. ജോസഫ് കൈമാറി. ഡോ.ടി.കെ. സന്തോഷ് കുമാർ 'പത' കഥാ സമാഹാരത്തിന്റെ മൂന്നാം പതിപ്പ്, എഴുത്തുകാരൻ വി. ഷിനിലാലിന് നൽകി പ്രകാശനം ചെയ്തു. കവി ഗിരീഷ് പുലിയൂർ, ഇരിഞ്ചയം രവി എന്നിവർ സംസാരിച്ചു. സ്മൃതി പ്രസിഡന്റ് കെ. സതീശൻ നന്ദി പറഞ്ഞു.