water-authority

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയിലെ ശമ്പള പരിഷ്കരണം വൈകിപ്പിക്കുന്നത് സെക്രട്ടേറിയറ്റ് ധനവകുപ്പിലെ ചില ഉദ്യോഗസ്ഥരാണെന്ന് ആനത്തലവട്ടം ആനന്ദൻ ആരോപിച്ചു. ശമ്പള പരിഷ്കരണം, പെൻഷൻ ആനുകൂല്യങ്ങളുടെ വിതരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സെക്രട്ടേറിയറ്റിന് മുന്നിലാരംഭിച്ച പഞ്ചദിന സത്യഗ്രഹം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി പി.ശശിധരൻ നായർ അദ്ധ്യക്ഷനായി. എറണാകുളം-കാസർകോട് ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് ആദ്യദിനം സത്യഗ്രഹം ഇരുന്നത്.