തിരുവനന്തപുരം: പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിൽ ഒഴിവുള്ള ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ, ഹൈസ്‌ക്കൂൾ അസിസ്റ്റന്റ്, എൽ.പി/യു.പി. അസിസ്റ്റന്റ് തസ്തികകളിലേക്കും 2022-23 അദ്ധ്യയന വർഷം താൽക്കാലികമായി ഉണ്ടായേക്കാവുന്ന അദ്ധ്യാപക തസ്തികകളിലേക്കും 2022-23 അദ്ധ്യായന വർഷത്തേക്ക് മാത്രം കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 30 വരെ സ്വീകരിക്കും. ഫോൺ: 04712304594, 2303229