
തിരുവനന്തപുരം:കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയ്ക്കുള്ള റെയിൽപാലത്തിന്റെ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ നാളെ തിരുവനന്തപുരത്തെത്തുന്ന ശബരി,നാഗർകോവിലിലേക്കുള്ള പരശുറാം, കന്യാകുമാരിയിൽ നിന്നുള്ള പൂനെ എക്സ്പ്രസ്,ഡൽഹിക്കുള്ള കേരള എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. ഇൗ ട്രെയിനുകളെല്ലാം നാളെ ഹരിപ്പാട്,അമ്പലപ്പുഴ,ആലപ്പുഴ, ചേർത്തല,എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ നിറുത്തും.
മൂന്ന് ട്രെയിനുകളിൽ കോച്ചുകൾ കൂട്ടി
തിരുവനന്തപുരം:തിരക്ക് പരിഗണിച്ച് കന്യാകുമാരിയിൽ നിന്നുള്ള ചെന്നൈ സൂപ്പർഫാസ്റ്റ്,ഹിമസാഗർ,എറണാകുളം - കാരയ്ക്കൽ എക്സ്പ്രസ് തുടങ്ങി മൂന്ന് ട്രെയിനുകളിൽ ഒരു സ്ളീപ്പർ കോച്ച് അധികം ഉൾപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.