kas

തിരുവനന്തപുരം: മുന്നിൽ മനുഷ്യരാണെന്ന പരിഗണനയോടെ ഫയലുകൾ കൈകാര്യം ചെയ്യണമെന്ന് മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശം. കെ.എ.എസ് ട്രെയിനികൾക്കുള്ള ഓറിയന്റേഷൻ ക്ലാസിൽ 'വകുപ്പിനെ അറിയുക" എന്ന സെഷനിൽ ക്ളാസെടുക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനം ശക്തമാണ്.

ദേശീയതലത്തിലെ കണക്കെടുപ്പിൽ നാലിൽ ഒരു കുട്ടി സ്‌കൂളിലെത്തുന്നില്ല. യു.എൻ.ഡി.പിയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ കുട്ടികളുടെ ശരാശരി സ്‌കൂളിംഗ് 6.5 വർഷമാണ്. ഒന്നാം ക്ലാസിലെത്തുന്ന 47 ശതമാനം കുട്ടികളും പത്താം ക്ലാസാവുമ്പോഴേക്കും കൊഴിഞ്ഞു പോകുന്നു.

കേരളത്തിൽ എല്ലാ കുട്ടികളും സ്‌കൂളുകളിൽ എൻറോൾ ചെയ്യുന്നുണ്ട്. എൻറോൾ ചെയ്യുന്ന ഏതാണ്ടെല്ലാവരും പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുന്നു. ഓരോ ക്ലാസിലും പരിശീലനം സിദ്ധിച്ച ടീച്ചറെ ഉറപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.