
കൊട്ടാരക്കര: റബർ മരത്തിൽ നിന്ന് വീണ് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. തലവൂർ അമ്പലനിരപ്പ് പുറക്കോട്ട് തെക്കേക്കര പുത്തൻവീട്ടിൽ കുഞ്ഞുമോൻ (50) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് വെട്ടിക്കവല കോട്ടവട്ടത്തിന് സമീപം ചാഞ്ഞുനിന്ന റബർ മരം വെട്ടുന്നതിനിടയിൽ കാൽവഴുതി വീഴുകയായിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു.