congress

തിരുവനന്തപുരം: പാർട്ടി നിർദ്ദേശം ലംഘിച്ച കെ.വി. തോമസിനും, രാഹുൽ ഗാന്ധിയെ വിമർശിച്ച പി.ജെ. കുര്യനുമെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ടി.എൻ. പ്രതാപൻ എം.പി. കുര്യനുമായും തോമസുമായും ബന്ധപ്പെട്ട കാര്യങ്ങൾ വലിയതോതിൽ ചർച്ചയാക്കി അവർക്ക് വാർത്താപ്രാധാന്യം നേടിക്കൊടുക്കേണ്ടെന്ന് നേതൃതലത്തിൽ ധാരണയിലെത്തിയിരുന്നതിനാൽ കൂടുതൽ ചർച്ചകളുണ്ടായില്ല.

രാഹുലിനെതിരെ കുര്യൻ നടത്തിയ വിമർശനം ഹൈക്കമാൻഡിന്റെ ശ്രദ്ധയിലുള്ളതിനാൽ എ.ഐ.സി.സി നേതൃത്വം പരിശോധിച്ച് നടപടിയെടുക്കട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പങ്കെടുക്കുമെന്ന് നേതൃത്വത്തെ അറിയിച്ചിരുന്ന പി.ജെ. കുര്യൻ വ്യക്തിപരമായ കാരണങ്ങളാൽ പങ്കെടുക്കാനാവില്ലെന്നറിയിച്ച് ഇന്നലെ വിട്ടുനിന്നു. രാഹുലിനെതിരായ പരസ്യ വിമർശനം വിവാദത്തിലായ സാഹചര്യത്തിൽ, മനഃപൂർവ്വം വിട്ടുനിന്നതാണെന്ന സംശയമാണ് കെ.പി.സി.സി നേതൃത്വത്തിന്.

രാജ്യസഭാ സ്ഥാനാർത്ഥിത്വം:

പരിഹസിച്ച് ഷാനിമോൾ

ഒരു സ്ത്രീയെ രാജ്യസഭാംഗമാക്കിയത് വിപ്ലവകരമായ തീരുമാനമെന്നവകാശപ്പെട്ട കെ.പി.സി.സി നേതൃത്വത്തെ പരിഹസിച്ച് യോഗത്തിൽ ഷാനിമോൾ ഉസ്മാൻ. "ആ തീരുമാനം പാർട്ടിയെ പ്രതാപകാലത്തേക്ക് കൊണ്ടുവരുമെന്നാണ് നേതൃത്വം പറഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മിറ്റി പോലും ചേരാതെ തീരുമാനിച്ചത് അതു കൊണ്ടായിരിക്കും"- ഷാനിമോൾ പറഞ്ഞു. ഏറെക്കാലത്തിന് ശേഷം സംസ്ഥാനത്ത് നിന്ന് ഒരു സ്ത്രീയെ രാജ്യസഭയിലേക്ക് അയച്ചതിനെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞാണ് ഷാനിമോൾ തുടങ്ങിയത്. നേതാക്കൾ ഹൈക്കമാൻഡിന് കൈമാറിയ പാനലിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെ അവർ വിമർശിച്ചു. ആലപ്പുഴയിലെ നേതാവിനെ അപഹസിക്കേണ്ടിയിരുന്നില്ലെന്ന് ലിജുവിനെ പേരെടുത്ത് പറയാതെ പറഞ്ഞു.

അംഗത്വ വിതരണം പാളി

പാർട്ടി അംഗത്വവിതരണം പാളിയെന്ന് ബെന്നി ബെഹനാനും കെ.സി. ജോസഫും യോഗത്തിൽ കുറ്റപ്പെടുത്തി.

13ലക്ഷം ഡിജിറ്റൽ അംഗത്വമുൾപ്പെടെ ഏകദേശം 33ലക്ഷം പേർ അംഗത്വമെടുത്തുവെന്നും അന്തിമകണക്ക് വരുമ്പോൾ ഇത് 35 ലക്ഷത്തിലെത്തുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മറുപടി നൽകി. വളരെ കുറഞ്ഞ സമയം കൊണ്ട് ഇത്രയും അംഗത്വം നൽകാനായത് നേട്ടമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പറഞ്ഞു. അംഗത്വവിതരണം മികച്ച നിലയിൽ നടന്നെന്ന് എം. ലിജു പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സതീശൻ അറിയിച്ചു.

കെ-റെയിൽ വിരുദ്ധസമരം ശക്തമായി തുടരാൻ യോഗം തീരുമാനിച്ചു. സൈലന്റ് വാലി മാതൃകയിൽ ദീർഘകാല സമരത്തിനാണ് ആലോചന. പദ്ധതിക്കായി സർക്കാർ എത്രത്തോളം ശക്തമായ നിലപാടെടുക്കുന്നുവോ, അത്രത്തോളം ശക്തമായി കോൺഗ്രസും എതിർക്കും.

ഗ്രൂ​പ്പി​ല്ലാ​ത്ത​തി​ന് ​വി​രോ​ധം
കാ​ട്ടു​ന്നു​:​ ​കെ.​വി.​ ​തോ​മ​സ്

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​മ​റു​പ​ടി​ ​ന​ൽ​കാ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കാ​തെ​ ​കെ.​പി.​സി.​സി​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​ ​യോ​ഗ​ത്തി​ൽ​ ​ത​നി​ക്കെ​തി​രെ​ ​ന​ട​ത്തി​യ​ ​വി​മ​ർ​ശ​ന​ങ്ങ​ളെ​ ​അ​വ​ഗ​ണി​ക്കു​ന്ന​താ​യി​ ​പ്രൊ​ഫ.​കെ.​വി.​ ​തോ​മ​സ് ​കേ​ര​ള​ ​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.
2018​ ​മു​ത​ൽ​ ​ത​ന്നോ​ട് ​വി​രോ​ധം​ ​കാ​ണി​ക്കു​ന്ന​വ​രാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ​പി​ന്നി​ൽ.​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​ ​അം​ഗ​മാ​ണെ​ങ്കി​ലും​ ​യോ​ഗ​ത്തി​ലേ​ക്ക് ​ക്ഷ​ണി​ച്ചി​ല്ല.​ ​എ​ല്ലാ​ ​ഗ്രൂ​പ്പു​കാ​രും​ ​ഒ​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ്.​ ​ഒ​രു​ ​ഗ്രൂ​പ്പി​ലും​ ​ചേ​രാ​ത്ത​തി​ന്റെ​ ​വി​രോ​ധം​ ​തീ​ർ​ക്കു​ക​യാ​ണ്.​ ​ഗ്രൂ​പ്പി​ലാ​യി​രു​ന്നെ​ങ്കി​ൽ​ ​മ​റു​പ​ടി​യും​ ​വ​ന്നേ​നെ.​ ​പ്രൊ​ഫ.​ ​പി.​ജെ.​ ​കു​ര്യ​നും​ ​സം​ഭ​വി​ച്ച​ത് ​ഇ​തു​ ​ത​ന്നെ​യാ​ണ്.​ ​ജി​ 23​ ​നേ​താ​ക്ക​ളു​ടെ​ ​അ​ഭി​പ്രാ​യ​മാ​ണ് ​കു​ര്യ​ൻ​ ​പ​റ​ഞ്ഞ​ത്.​ ​സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​അ​ദ്ദേ​ഹ​ത്തെ​ ​വി​മ​ർ​ശി​ച്ചു.​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​നും​ ​ക​ഴി​ഞ്ഞി​ല്ല.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യെ​ ​പ്ര​ശം​സി​ച്ച്,​ ​ഇ​ല്ലാ​ത്ത​ ​ഒ​രു​ ​പ്ര​സം​ഗം​ ​ന​ട​ത്തി​യെ​ന്ന​ ​പേ​രി​ൽ​ ​ആ​രം​ഭി​ച്ച​താ​ണ് ​ത​നി​ക്കെ​തി​രാ​യ​ ​ആ​ക്ര​മ​ണം.​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സീ​റ്റ് ​നി​ഷേ​ധി​ച്ച​തു​ൾ​പ്പെ​ടെ​ ​അ​തി​ന്റെ​ ​പേ​രി​ലാ​ണെ​ന്നും​ ​തോ​മ​സ് ​പ​റ​ഞ്ഞു.

രാ​ഹു​ൽ​ ​വി​മ​ർ​ശ​നം:
മ​ല​ക്കം​ ​മ​റി​ഞ്ഞ്
പി.​ജെ.​കു​ര്യൻ

പ​ത്ത​നം​തി​ട്ട​:​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​ ​സ്ഥി​ര​ത​യി​ല്ലാ​ത്ത​ ​നേ​താ​വെ​ന്ന് ​വി​മ​ർ​ശി​ച്ച​ ​മു​തി​ർ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​പി.​ജെ.​കു​ര്യ​ൻ​ ​മ​ല​ക്കം​ ​മ​റി​ഞ്ഞു.​ ​രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രെ​ ​താ​ൻ​ ​വ്യ​ക്തി​പ​ര​മാ​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്ന് ​ഇ​ന്ന​ലെ​ ​അ​ദ്ദേ​ഹം​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.
നെ​ഹ്‌​റു,​ ​ഗാ​ന്ധി​ ​കു​ടും​ബ​ത്തോ​ട് ​എ​ന്നും​ ​ആ​ദ​ര​വ് ​പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് ​താ​ൻ.​ ​രാ​ജീ​വ് ​ഗാ​ന്ധി​യു​മാ​യും​ ​സോ​ണി​യാ​ഗാ​ന്ധി​യു​മാ​യും​ ​വ​ള​രെ​ ​അ​ടു​ത്ത​ ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.​ ​ത​ന്റെ​ ​രാ​ഷ്ട്രീ​യ​ ​വ​ള​ർ​ച്ച​യി​ൽ​ ​ര​ണ്ടു​ ​പേ​രും​ ​വ​ലി​യ​ ​സം​ഭാ​വ​ന​ക​ൾ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​പാ​ർ​ല​മെ​ന്റി​ൽ​ ​ബി.​ജെ.​പി​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​രാ​ഹു​ൽ​ഗാ​ന്ധി​ ​ശ​ക്ത​മാ​യ​ ​പോ​രാ​ട്ട​മാ​ണ് ​ന​ട​ത്തു​ന്ന​ത്.​ ​ര​ണ്ടാ​ഴ്ച​ ​മു​ൻ​പ് ​ഒ​രു​ ​വാ​രി​ക​യി​ലെ​ ​ലേ​ഖ​ക​ൻ​ ​ജി​ 23​ ​ന്റെ​ ​ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ച് ​ചോ​ദി​ച്ച​പ്പോ​ൾ​ ​ന​ൽ​കി​യ​ ​മ​റു​പ​ടി​ ​ഭാ​ഗി​ക​മാ​യോ​ ​അ​പൂ​ർ​ണ​മാ​യോ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ന​ൽ​കി​ ​ചി​ല​ ​തെ​റ്റി​ദ്ധാ​ര​ണ​ക​ളു​ണ്ടാ​യി.​ ​രാ​ഹു​ൽ​ഗാ​ന്ധി​യെ​യോ​ ​നെ​ഹ്‌​റു​ ​കു​ടും​ബ​ത്തെ​യോ​ ​അ​ധി​ക്ഷേ​പി​ക്കു​ന്ന​തോ​ ​അ​വ​രു​ടെ​ ​സേ​വ​ന​ങ്ങ​ൾ​ ​വി​ല​ ​കു​റ​ച്ച് ​കാ​ണി​ക്കു​ന്ന​തോ​ ​ആ​യി​രു​ന്നി​ല്ല​ ​ത​ന്റെ​ ​മ​റു​പ​ടി.​ ​രാ​ഹു​ൽ​ഗാ​ന്ധി​ ​വ്യ​വ​സ്ഥാ​പി​ത​മാ​യ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​ ​പ്ര​സി​ഡ​ന്റാ​യാ​ൽ​ ​അ​തി​നെ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​മെ​ന്നും​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.
രാ​ഹു​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​തെ​ ​ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്നും​ ​അ​തു​കൊ​ണ്ടാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​കോ​ൺ​ഗ്ര​സ് ​തോ​ൽ​ക്കു​ന്ന​തെ​ന്നും​ ​കു​ര്യ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​കോ​ൺ​ഗ്ര​സ് ​പ്ര​സി​ഡ​ന്റ് ​നെ​ഹ്റു​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നാ​ക​ണ​മെ​ന്ന​ ​രീ​തി​ ​ശ​രി​യ​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞി​രു​ന്നു.