bjp-dharna

പാറശാല: ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പാറശാല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ശ്രീനിവാസനെ കൊലപ്പെടുത്തിയ ഭീകരവാദി സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കുന്നത്തുകാൽ ജംഗ്ഷനിൽ നടന്ന ധർണ യുവമോർച്ച സംസ്ഥാന സെക്രട്ടറി അനുപ്രസാദ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പാറശാല മണ്ഡലം പ്രസിഡന്റ് എം.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം ജനനറൽ സെക്രട്ടറി ശിവകല, അരുവിയോട് സജി, മഞ്ചവിളാകം ഹരി, കൊല്ലയിൽ അജിത് കുമാർ, മണവാരി രതീഷ്, എസ്.വി.ശ്രീജേഷ്, എൽ.സീന, കർഷക മോർച്ച മണ്ഡലം പ്രസിഡൻറ് ചിമ്മണ്ടി രാജൻ, മാണിനാട് സന്തോഷ്, വണ്ടിത്തടം ദിലീപ്,പാറശാല മഹേഷ്, ആലത്തൂർ ഷാജി, ചെറിയകൊല്ല പ്രദീപ്, വി.കെ.അശോക്, സജികുമാർ വർണ, സന്ധ്യ, ആർ.എസ്.അഖിൽ, നെടിയാംകോട് അജയൻ, പെരുങ്കളവിള ഷിജു എന്നിവർ പങ്കെടുത്തു.