തിരുവനന്തപുരം:ശ്രീചിത്ര,​ മെഡിക്കൽ കോളേജ്,​ ആർ.സി.സി എന്നിവയെ ഉൾപ്പെടുത്തി മെഗാരക്തദാന ക്യാമ്പ് നടത്താൻ എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാകമ്മിറ്റി തീരുമാനിച്ചു.സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി എല്ലാ യൂണിയനുകളിലും യൂത്ത് മൂവ്‌മെന്റ് യൂണിയൻതല നേതൃയോഗങ്ങൾ നടത്തും.ചതയദിന അന്നദാനം വിപുലീകരിച്ച് കൂടുതൽ പേർക്ക് സഹായം നൽകും. കൈതമുക്ക് ശ്രീനാരായണ ഷഷ്ട്യബ്ധി ഹാളിൽ ചേർന്ന യോഗത്തിൽ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി നെടുമങ്ങാട് രാജേഷ് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.ജില്ലാ ചെയർമാൻ മുകേഷ് മണ്ണന്തല അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കൺവീനർ മുല്ലൂർ വിനോദ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന ജോയിന്റ് സെക്രട്ടറി അരുൺ അശോക്,സുദേവൻ വെമ്പായം,ശ്രീകണ്ഠൻ ചെമ്പഴന്തി,സുനിൽ ലാൽ ആര്യനാട്,സുനിൽ കൈരളി എന്നിവർ സംസാരിച്ചു.