accused

തിരുവനന്തപുരം: എ.ടി.എമ്മുകളിൽ നിന്ന് വൻതുക തട്ടിയെടുക്കുന്ന ഉത്തരേന്ത്യൻ സംഘം കവർച്ചാ ശ്രമത്തിനിടെ കൊല്ലത്ത് അറസ്റ്റിലായി.

ഉത്തർപ്രദേശ് സ്വദേശികളായ ദേവേന്ദ്ര സിംഗ് (24), വികാസ് സിംഗ് (21) എന്നിവരെയാണ് കൊല്ലം ഈസ്റ്റ്‌ പൊലീസിന്റെ സഹായത്തോടെ തിരുവനന്തപുരം സിറ്റി സ്‌പെഷ്യൽ ടീം അറസ്‌‌റ്റ് ചെയ്തത്.

മറ്റു സംസ്ഥാനങ്ങളിലും തട്ടിപ്പ് നടത്തുന്ന സംഘം ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് ട്രെയിനിൽ വരുന്നതായി സിറ്റി പൊലീസ് കമ്മിഷണർ ജി.സ്‌പർജൻകുമാറിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് സ്‌പെഷ്യൽ ടീം കേരള അതിർത്തിയിൽ ട്രെയിനുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇവരെ തിരിച്ചറിഞ്ഞ് രഹസ്യമായി പിന്തുടർന്നു. കൊല്ലത്ത് ഇറങ്ങിയ ഇവർ എ.ടി.എമ്മിൽ നിന്ന് പണം തട്ടാൻ ശ്രമിക്കവേയാണ് കസ്റ്റഡിയിലെടുത്തത്

കേരളത്തിലെ വിവിധയിടങ്ങളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുള്ള ഇവരെ കൊല്ലം ഈസ്റ്റ്‌ പൊലീസിന് കൈമാറി.